മുംബൈ: അടുത്ത സീസണ്‍ മുതല്‍ പത്ത് ടീമുകളെ ഉള്‍പ്പെടുത്തി വിപൂലികരിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പുതിയ രണ്ട് പേര്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. നാളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ബിഡ് ഓപ്പണ്‍ ചെയ്യും.
ഒക്ടോബര്‍ അഞ്ചിനകം ടെന്‍ഡര്‍ രേഖകള്‍ വാങ്ങി അപേക്ഷിക്കാം. ക്രിക്കറ്റ് ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന ഉപാധികള്‍ പാലിക്കാന്‍ കഴിയുന്ന ടീമുകള്‍ക്കായിരിക്കും ഐ.പി.എലില്‍ കളിക്കാന്‍ അവസരം.
നിലവില്‍ എട്ട് ടീമുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കുന്നത്. 2000 കോടിയാണ് ടീമിന് വേണ്ട അടിസ്ഥാന ലേല തുക. ടെന്‍ഡര്‍ അപേക്ഷക്ക് പത്ത് ലക്ഷം നല്‍കണം. നിലവില്‍ ടീമുകള്‍ ഇല്ലാത്ത നഗരങ്ങള്‍ക്ക്് മുന്‍ത്തൂക്കവുമുണ്ടാവും. അഹമ്മദാബാദ,് ലക്‌നൗ, ഗോഹട്ടി, കൊച്ചി, കട്ടക്ക് തുടങ്ങിയ നഗരങ്ങള്‍ക്ക് നിലവില്‍ ടീമുകളില്ല. 2011 ലെ ഐ.പി.എല്ലില്‍ പത്ത് ടീമുകള്‍ കളിച്ചിരുന്നു. ഈ ഫോര്‍മാറ്റ് തന്നെയായിരിക്കും അടുത്ത സീസണ്‍ മുതല്‍ പിന്തുടരുക.