കൊളംബോ: കോവിഡ് ഭീതിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ദാസുന്‍ ഷനാക്ക നയിക്കുന്ന ലങ്കയെക്കാള്‍ വ്യക്തമായ മേധാവിത്വം ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിനാണ് എന്നിരിക്കെ കാണികളില്ലാതെയാണ് മല്‍സരം. ഉച്ചത്തിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുക. ടെന്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം. ഇന്ത്യയുടെ ഒന്നാം നിര ടീം ഇംഗ്ലീഷ് പര്യടനത്തിലായതിനാല്‍ ഷനാക്കയുടെ നേതൃത്വത്തില്‍ പുത്തന്‍ നിരയാണ് കളിക്കുന്നത്. ലങ്കന്‍ ക്യാമ്പില്‍ കോവിഡ് ബാധിച്ചതിനാല്‍ മല്‍സര ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. ലങ്കന്‍ സംഘത്തില്‍ പുത്തന്‍ താരങ്ങളാണ്. കുശാല്‍ പെരേര പരുക്ക് കാരണം കളിക്കുന്നില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മിനോദ് ബാനുക്ക വരും.
ഭാനുക രാജപക്‌സെയായിരിക്കും ധനഞ്ജയ ഡാസില്‍വ, ദാസുന്‍ ഷനാക്ക എന്നിവര്‍ക്കൊപ്പം മധ്യനിരയില്‍ കളിക്കുക. ഇന്ത്യന്‍ സംഘത്തില്‍ ധവാനെ കൂടാതെ അനുഭവ സമ്പന്നരായ സുര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുണ്ട്. പ്രേമദാസ സ്‌റ്റേഡിയത്തില്‍ ബാറ്റ്‌സ്മാന് അനുകൂലമാണ് കാര്യങ്ങള്‍. അതിനാല്‍ വലിയ സ്‌ക്കോര്‍ പിറക്കാനും സാധ്യതയുണ്ട്.
സാധ്യതാ ടീം : ഇന്ത്യ- ശിഖര്‍ ധവാന്‍, പ്രിഥ്‌വി ഷാ, സൂര്യ കുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, യൂസവേന്ദ്ര ചാഹല്‍.
ശ്രീലങ്ക: ആവിഷ്‌ക ഫെര്‍ണാണ്ടോ, പാഥും നിസാന്‍ക, മിനോദ് ഭാനുക, ധനഞ്ജയ് ഡാസില്‍വ, ഭാനുക രാജപക്‌സേ, ദാസുന്‍ ഷാനുക, വനിദു ഹസരംഗ, ഇസ്രു ഉദാന, ലക്ഷന്‍ സാന്‍ഡകന്‍, ദുസാമന്ത ചിതാര, കാസുന്‍ രജിത