ദുബൈ: ഇത്തവണ ടി-20 ലോകകപ്പിന്റെ ആദ്യ നാളുകളില്‍ തന്നെ ഇന്ത്യ-പാക്കിസ്താന്‍ തകര്‍പ്പനങ്കം. ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 24 നാണ് മല്‍സരം. ഒക്ടോബര്‍ 17 നാണ് ഒമാനില്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ട് ആരംഭിക്കുന്നത്. യോഗ്യതാ അങ്കത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ആതിഥേയരായ ഒമാനും പാപ്പുവ ന്യൂഗിനിയയുമാണ്. അന്ന് തന്നെ ബംഗ്ലാദേശ് സ്‌ക്കോട്ട്‌ലാന്‍ഡുമായും കളിക്കും. ഒേേക്ടബര്‍ 23 മുതലാണ് ഫൈനല്‍ റൗണ്ട് അഥവാ സൂപ്പര്‍ 12 റൗണ്ട് ആരംഭിക്കുന്നത്. ആദ്യ അങ്കം അബുദാബിയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. അന്ന് തന്നെ ദുബൈയില്‍ ഇംഗ്ലണ്ട് വിന്‍ഡീസുമായി കളിക്കും. രണ്ടാം ദിവസം തന്നെയാണ് ഇന്ത്യയും പാക്കിസ്താനും മുഖാമുഖം. നവംബര്‍ 14 നാണ് ഫൈനല്‍ പോരാട്ടം. നവംബര്‍ 15 ഫൈനല്‍ റിസര്‍വ് ദിവസവും. രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയും പാക്കിസ്താനും അവസാനമായി ലോക വേദിയില്‍ മുഖാമുഖം വന്നത്. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍.
നിലവില്‍ സൂപ്പര്‍ 12 ലേക്ക് എട്ട് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് എന്നിവര്‍. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാക്കിസ്താനും ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും. യോഗ്യാ റൗണ്ടില്‍ കളിക്കുന്നവര്‍ ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌ക്കോട്ടലാന്‍ഡ്, പാപുവ ന്യൂഗിനിയ, ഒമാന്‍ എന്നിവര്‍, ഈ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ സൂപ്പര്‍ 12 ല്‍ എത്തും.