റോം: സിരിയ എ ഫുട്‌ബോളിന് ഇന്ന് രാത്രിയില്‍ തുടക്കം. ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ തന്നെ ഇറങ്ങുന്നുണ്ട്. രാത്രി പത്തിന് നടക്കുന്ന മല്‍സരത്തിലെ പ്രതിയോഗികള്‍ ജിനോവയാണ്. പത്തിന് തന്നെ നടക്കുന്ന അങ്കത്തില്‍ വെറോണ സാസുലവുമായി പന്ത് തട്ടുന്നു. നാളെ രാത്രി പത്തിന് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്തസ് ഉദിനസുമായി കളിക്കുന്നു.