സൂറിച്ച്: യൂറോപ്യന്‍ ഫുട്‌ബോളിനെ ഭറിക്കുന്ന യുവേഫ അടുത്ത മാസം 9,10 തിയ്യതികളില്‍ ഇവിടെ നടത്തുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ റയല്‍ മാഡ്രിഡ്, ബാര്‍സിലോണ, യുവന്തസ് എന്നീ പ്രബലര്‍ക്ക് ക്ഷണമില്ല. വന്‍കരയിലെ മുഴുവന്‍ ക്ലബൂകളുടെയും പ്രതിനിധികള്‍ ദ്വിദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണ് പ്രബലരെ തഴഞ്ഞിരിക്കുന്നത്.
ഇതിന് കാരണം യുവേഫയെ വെല്ലുവിളിച്ച് ഈ മൂന്ന് ക്ലബുകള്‍ സൂപ്പര്‍ ലീഗ് ആശയത്തിന് പിന്തുണ നല്‍കിയത് കൊണ്ടാണ്. അവസാന സീസണിലായിരുന്നു ചാമ്പ്യന്‍സ് ലീഗിന് ബദലായി സൂപ്പര്‍ ലീഗ് എന്ന ആശയവുമായി ചിലര്‍ മുന്നോട്ട് വന്നത്. എല്ലാവരും പിന്മാറിയപ്പോള്‍ ഈ മൂന്ന് പേര്‍ പുതിയ ആശയത്തെ അനുകൂലിക്കുകയായിരുന്നു