ലണ്ടന്‍: ഹാരി കെയിന്‍ വിശ്വസത്‌നാണ്. പക്ഷേ നായകന്റെ കമ്മ്യുണിക്കേഷന്‍ കുറവാണ്. അനുമോദനത്തിനും ബഹളത്തിനുമെല്ലാം പിശുക്ക് പ്രകടിപ്പിക്കുന്നവന്‍. ജോര്‍ജിനി ചെലിനിയോനേര്‍ മറിച്ചാണ്. അനുമോദനം അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ആ വലിയ കരങ്ങള്‍ കൊണ്ട് ചുമലില്‍ തട്ടിയാല്‍ തന്നെ സഹതാരങ്ങള്‍ക്കറിയാം ഇത് കളിക്കാനും കുതിക്കാനുമുള്ള തലോടലാണെന്ന്. ഹാരിയില നായകന്‍ മുന്‍നിരക്കാരനാണ്. വേഗതയുണ്ട്. ലക്ഷ്യ ബോധം കുറവാണ്.
ഹാരിയെ തടയാന്‍ നിയുക്തനാണ് പ്രതിരോധത്തിലുള്ള ചെലിനി. കാല് കൊണ്ട് മാത്രമായിരിക്കില്ല അദ്ദേഹത്തിന്റെ ബ്ലോക്ക്. കൈകളും ചുമലുമെല്ലാം ഉപയോഗിക്കും. ഉയരത്തില്‍ രണ്ട് പേരും സമന്മാരാണ്. പക്ഷേ ആരോഗ്യത്തില്‍ ഒന്നാമന്‍ ചെലിനി തന്നെ. രണ്ട് പേരും തമ്മിലെ സാമ്യത കാല്‍മുട്ടാണ്. കാല്‍മുട്ടില ശസ്ത്രക്രിയ കഴിഞ്ഞെത്തിയവര്‍.