വെംബ്ലി: യൂറോപ്യന്‍ പവര്‍ ഫുട്‌ബോളിലെ വിഖ്യാതര്‍ ഇന്ന് നേര്‍ക്കുനേര്‍. വെംബ്ലിയിലെ വലിയ വേദിയില്‍ ഇംഗ്ലണ്ടും ജര്‍മനിയും മുഖാമുഖം. സ്വന്തം വേദിയില്‍ ഇംഗ്ലീഷുകാര്‍ കളിക്കുമ്പോള്‍ ജര്‍മനിക്കാരുടെ കരുത്ത് ടോണി ക്രൂസ് നയിക്കുന്ന ചടുലമായ മധ്യനിരയാണ്. രണ്ട് ടീമുകള്‍ക്കും ആദ്യറൗണ്ടില്‍ പ്രതീക്ഷിച്ച കരുത്തില്‍ കളിക്കാനായിരുന്നില്ല. ക്രൊയേഷ്യയോട് ഒരു ഗോളിന് ജയിച്ച ഇംഗ്ലണ്ട് സ്‌ക്കോട്ട്‌ലാന്‍ഡുമായി സമനില വഴങ്ങിയിരുന്നു. പിന്നെ അവസാന മല്‍സരത്തിലാണ് ഇംഗ്ലീഷുകാര്‍ പൊരുതി നേടിയത്. ജര്‍മനിയാവട്ടെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് തോറ്റാണ് തുടങ്ങിയത്. പക്ഷേ മരണ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ 4-2 ന് തകര്‍ത്തു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ ഹംഗറിക്കാര്‍ക്ക് മുന്നില്‍ ജര്‍മനി വിയര്‍ത്തു.
അവസാന നിമിഷത്തിലാണ് അവര്‍ക്ക് സമനില സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇംഗ്ലീഷ് ടീമില്‍ ഇന്ന് കാര്യമായ അഴിച്ചുണിക്ക് സാധ്യതയുണ്ട്. മധ്യനിര കേന്ദ്രീകരിച്ച് കളിക്കുന്ന ജര്‍മനിക്കെതിരെ പ്രതിരോധം ഭദ്രമാക്കിയുള്ള തന്ത്രമായിരിക്കും ഇംഗ്ലീഷ് കോച്ച് ജെറാത്് സൗത്ത്‌ഗെയിറ്റ് മെനയുക. ആദ്യ ഇലവനിലേക്ക് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കളിക്കുമെന്നുറപ്പാണ്. നായകന്‍ ഹാരിയുടെ ഫോമില്‍ പലര്‍ക്കും സംശയമുണ്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയുള്ള തന്ത്രങ്ങള്‍ കോച്ച് പ്ലാന്‍ ചെയ്യില്ല. ഹാരിക്കൊപ്പം വിംഗുകളില്‍ കാല്‍വിന്‍ ഫിലിപ്‌സ്, റഹീം സ്റ്റെര്‍ലിങ് എന്നിവര്‍ വരുമ്പോല്‍ ബുകായോ സാക, ഫില്‍ ഫോദാനും ആദ്യ ഇലവനില്‍ വരാനാണ് സാധ്യത. കോച്ച് ഇത് വരെ കാര്യമായ അവസരം നല്‍കാതിരുന്ന ജാദോണ്‍ സാഞ്ചോ ഇന്ന് ആദ്യ ഇലവനില്‍ വരുമ്പോള്‍ കോവിഡ് ക്വാറന്റൈനിലായ മാസോണ്‍ മൗണ്ട്, ബെന്‍ ചില്‍വാല്‍ എന്നിവരെ കോച്ച്് ഏത് വിധം പരിഗണിക്കുമെന്ന് വ്യക്തമല്ല.
ജര്‍മന്‍ കോച്ച് ജോക്കിം ലോ പരീക്ഷണള്‍ക്ക് മുതിരില്ല, വെംബ്ലിയിലെ ഇംഗ്ലീഷ് കാണികളം സാഹചര്യങ്ങളുമെല്ലാം വില്ലന്മാരാവുമെന്ന് കോച്ചിന് വ്യക്തമായി അറിയാം. നായകനും ഗോള്‍ക്കീപ്പറുമായ മാനുവല്‍ ന്യൂയറും പരീക്ഷണങ്ങളുടെ വക്താവല്ല. മുന്‍നിരയില്‍ തോമസ് മുള്ളര്‍ക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ലിറോയ് സാനേയാവട്ടെ പലപ്പോഴും പന്ത് കൈമാറാനും മറക്കുന്നു. സെര്‍ജി നാബ്രിയാണ് തമ്മില്‍ ഭേദം. പക്ഷേ വേഗതക്കൊപ്പമുള്ള ലക്ഷ്യബോധം നാബ്രി പ്രകടിപ്പിക്കുന്നില്ല. മധ്യനിരയില്‍ ക്രൂസിനൊപ്പം കായ് ഹാവര്‍ട്‌സ്, യുവതാരം ജമാല്‍ മുസിയാല, ഗുന്‍ഡഗോന്‍, ലിയോണ്‍ ഗോയട്‌സ്‌ക എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കും. പ്രതിരോധത്തില്‍ അന്റോണിയോ റുഡിഗര്‍, ജോഷ്വ കിമ്മിച്ച്, മാറ്റ് ഹമല്‍സ്, മത്തിയാസ് ജിന്റര്‍ എന്നിവര്‍ ഇറങ്ങും. മല്‍സരം രാത്രി 9-30ന്.