ലണ്ടന്‍:1960 ലായിരുന്നു അത്. ഡിസംബറിലെ സൗഹൃദ മല്‍സരത്തില്‍ ഓസ്ട്രിയക്കാര്‍ 2-1 ന് ഇറ്റലിയെ തോല്‍പ്പിക്കുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.. പക്ഷേ അതായിരുന്നു ഓസ്ട്രിയക്കാരുടെ ഇറ്റലിക്കെതിരായ അവസാന വിജയം. ഇതാ, ഇന്ന് യൂറോ പ്രിക്വാര്‍ട്ടറില്‍ ഇരുവരും മുഖാമുഖം വരുമ്പോള്‍ അസൂരികള്‍ ബഹുദൂരം മുന്നിലാണ്. 1960 ന് ശേഷം രണ്ട് രാജ്യങ്ങളും 13 തവണ കണ്ട് മുട്ടി. ഒന്നിലും വിജയിക്കാന്‍ ഓസ്ട്രിയക്കായില്ല. ഇന്ന് പതിനാലാമത് മുഖാമുഖം. വെംബ്ലിയിലെ വലിയ വേദിയില്‍. പക്ഷേ ഓസ്ട്രിയ ജയിക്കുമെന്ന് ഓസ്‌ട്രേലിയക്കാര്‍ പോലും കരുതില്ല. 2008 ഓഗസ്റ്റിലായിരുന്നു അവസാനമായി രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വന്നത്. 2-2 കലാശിച്ച ആ മല്‍സരത്തിന് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോളില്‍ വന്ന മാറ്റങ്ങള്‍ ചെറുതായിരുന്നില്ല. യൂറോയില്‍ ഇറ്റലി അതിശക്തരാണ്. ഗ്രൂപ്പില്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങള്‍ ജയിച്ചവര്‍. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയുടെ വലയില്‍ മൂന്ന് ഗോളുകള്‍. അടുത്ത മല്‍സരത്തില്‍ സ്വിസ് വലയില്‍ മൂന്ന് ഗോളുകള്‍. വെയില്‍്‌സിനെതിരെ ഒരു ഗോള്‍ വിജയം.
അവസാന 30 മല്‍സരങ്ങളില്‍ തോറ്റിട്ടില്ല ഇറ്റലി. 1935-1939 കാലയളവില്‍ വിക്ടോറിയ പസോ എന്ന പരിശീലകന് കീഴിലായിരുന്നു ഇറ്റലിയുടെ 30 മല്‍സരങ്ങളിലെ അപരാജിത യാത്ര. റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലി ഇപ്പോള്‍ 30 അപരാജിത യാത്രയില്‍ എത്തി നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ആ റെക്കോര്‍ഡ് പുത്തന്‍ സംഘത്തിന്റെ പേരിലാവും. പുത്തന്‍ കരുത്താണ് പുത്തന്‍ ഇറ്റലി. മുന്‍നിരയില്‍ ഗോള്‍വേട്ടക്കാരിയ സിറോ ഇമോബില്‍, ലോറന്‍സ് ഇന്‍സേന്‍, മാനുവല്‍ ലോകോടെലി, മതിയോ പസീന, മാര്‍ക്കോ വരേറ്റി തുടങ്ങിയവര്‍. ആദ്യ രണ്ട് മല്‍സരങ്ങളിലെ വലിയ വിജയത്തിന് ശേഷം വെയില്‍സിനെതിരായ മൂന്നാം മല്‍സരത്തില്‍ മാന്‍സിനി എട്ട് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ആ പോരാട്ടത്തിലാണ് പസിനോയും വെറേറ്റിയും ഫ്രെഡറികോ ചിയേസയുമെല്ലാം കരുത്ത് കാട്ടിയത്. ജിയാന്‍ ലുയിജി ദോനാരുമ എന്ന അചഞ്ചലനായ ഗോള്‍ക്കീപ്പര്‍. ഇത് വരെ യൂറോയില്‍ ഒരു ഗോളും വഴങ്ങാത്ത കാവല്‍ക്കാരന്‍. പിന്‍നിരയില്‍ നായകന്‍ ജോര്‍ജിനോ ചെലിനി, ലിയനാര്‍ഡോ ബൊനുച്ചി തുടങ്ങിയവര്‍. മധ്യനിരയില്‍ ജോര്‍ജിനോയെ പോലെ കരുത്തന്‍. ഇറ്റലിയെ വീഴ്ത്താന്‍ കൊതിക്കുന്ന ഓസ്‌ട്രേലിയയുടെ ശക്തി നായകനും ഡിഫന്‍ഡറുമായ ഡേവിഡ് അലാബ തന്നെ. ആദ്യ ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളിലും കരുത്തനായിരുന്നു നായകന്‍. ഒരു ഗോളും സ്‌ക്കോര്‍ ചെയ്യാനായി. മുന്‍നിരയില്‍ മാര്‍ക്കോ അര്‍നോവിച്ച്, യൂസഫ് ഡെമിര്‍ മധ്യനിരയില്‍ മാര്‍സല്‍ സബിറ്റ്‌സര്‍, മാര്‍ക്കോ ജാങ്കോ തുടങ്ങിയവര്‍ കരുത്തരാണ്. മല്‍സരം രാത്രി 12-30ന്.