X

ബ്രസീലിനെ പേടിയില്ലെന്ന് പെറു

റിയോ: ബ്രസീലിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനാവുമോ പെറുവിന്.കോപ്പയിലെ ആദ്യ സെമി നാളെ പുലര്‍ച്ചെ നടക്കുമ്പോള്‍ വ്യക്തമായ മുന്‍ത്തൂക്കം നെയ്മറുടെ മഞ്ഞപ്പടക്ക് തന്നെ. 2019 ലെ കോപ്പയുടെ ഫൈനലിന്റെ തനിയാവര്‍ത്തനമായി നടക്കുന്ന പോരാട്ടത്തില്‍ പക്ഷേ പെറുവിനെ ബ്രസീല്‍ പരിശീലകന്‍ ടിറ്റേ എഴുതിത്തള്ളുന്നില്ല. അവര്‍ മികച്ച സംഘമാണ്.

ഈ ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിച്ചവര്‍.അതിനാല്‍ സെമി ഫൈനല്‍ ഏകപക്ഷീയമായി മാറുമെന്ന് കരുതുന്നില്ലെന്ന് ടിറ്റേ പറഞ്ഞു. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് ബ്രസീല്‍ സെമിയിലെത്തിയിരിക്കുന്നത്. നെയ്മര്‍ ഉള്‍പ്പെടെയുളളവരെല്ലാം ഫോമിലായതിനാല്‍ സമ്മര്‍ദ്ദവുമില്ല. അതേ സമയം പേടിക്കാതെ കളിക്കാനാണ് പെറുവിന്റെ ശ്രമം. ബ്രസിലിനെ പേടിച്ചാല്‍ തോല്‍ക്കുമെന്നുറപ്പാണ്.

ആക്രമണം ശക്തമാക്കി ബ്രസീല്‍ പ്രതിരോധത്തെ വെല്ലുവിളിക്കുകയാവും അവരുടെ ഗെയിം പ്ലാന്‍. 2019 ലെ ഫൈനലില്‍ പെറുവിനെ ഏകപക്ഷീയമായി തോല്‍പ്പിച്ചായിരുന്നു ബ്രസീല്‍ കിരീടം സ്വന്തമാക്കിയത്. മല്‍സരം പുലര്‍ച്ചെ 4-30 ന്

 

Test User: