മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളിലൊരാളും എസ്.ഐ.ഒ കേരള പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുണ്ടുപറമ്ബിലെ സി.എച്ച്.അബ്ദുല്‍ ഖാദര്‍ (72) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി, മലപ്പുറം ജില്ല നാസിം, മേഖല നാസിം, എസ്.ഐ.ഒ ദേശീയ സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. റിട്ട. അറബിക് അധ്യാപകനാണ്.
പിതാവ്: പരേതനായ മുഹമ്മദ് മൗലവി. മാതാവ്: പരേതയായ സ്രാമ്ബിക്കല്‍ ഫാത്തിമ. ഭാര്യ: കെ.പി. മൈമൂന. മക്കള്‍: മുഹമ്മദ് റഫ്അത്ത്, സലീന, ലുബൈബ, ഹുസ്ന ഖാത്തൂന്, പരേതനായ മുഹമ്മദ് സാജിദ്. മരുമക്കള്‍: ഇ.സി. സിദ്ദീഖ് (കൂട്ടിലങ്ങാടി), എ.കെ. ഹാരിസ് കോഡൂര്‍ (പ്രിന്‍സിപ്പല്‍, ഐഡിയല്‍ സ്കൂള്‍ കുറ്റ്യാടി), അമീന് അഹ്സന് (കാളമ്ബാടി), സാജിദ, ആയിശാബി.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുണ്ടുപറമ്ബ് മഹല്ല് ജുമാമസ്ജിദില്‍.