ന്യൂഡല്‍ഹി: ജാതി സെന്‍സസിനായി പുതിയ രേഖകള്‍ ശേഖരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2011ലെ സെന്‍സസിനായി ശേഖരിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൈവശം ഉണ്ട്. നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാല്‍ ഇത് പുറത്തു വിടാന്‍ ഉദ്ദേശ്യമില്ല. ഇതോടൊപ്പം രേഖകള്‍ പഴയതും ഉപയോഗിക്കാനാവാത്തതുമാണെന്നും കേന്ദ്ര മന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റിനെ അറിയിച്ചു.
2021ലെ പുതിയ സെന്‍സസില്‍ 150ലെ ഭരണഘടനാ ഉത്തരവ് പ്രകാരമുള്ള എസ്.സി, എസ്.ടി എന്നത് മാത്രമെ രേഖപ്പെടുത്തൂവെന്നും ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് രേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.