അഷ്റഫ് വേങ്ങാട്ട്
റിയാദ് : അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ന് പുലര്‍ച്ചെ നീക്കിയതോടെ ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളിലേക്ക് സഊദി പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി . ഇന്ത്യ ലിബിയ ലബനാന്‍ , സിറിയ ഇറാന്‍ തുര്‍ക്കി , അര്‍മേനിയ , യമന്‍ , വെനീസുല , സോമാലിയ , കോംഗോ , അഫ്ഗാനിസ്ഥാന്‍ ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വദേശികള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പ്രവേശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം . കോവിഡിന്റെ വകഭേദം വ്യാപനമുള്ള രാജ്യങ്ങള്‍ എന്ന നിലയിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യാത്രാവിലക്ക് ഏര്‍പെടുത്തിയിട്ടുളളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാവിലക്കില്ലെങ്കിലും കോവിഡ് വ്യാപനമുണ്ടാകുന്ന രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു അങ്ങോട്ടുള്ള യാത്ര സ്വയം റദ്ദാക്കണമെന്നും തങ്ങളുടെ പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു .