സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇര്‍ഷാദ് (41) ആണ് മരിച്ചത്.
നാലര വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.
പിതാവ്: ഇബ്രാഹിം കുഞ്ഞു. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കള്‍: മുഹമ്മദ് തന്‍സീര്‍, തന്‍സീന, തസ്ബീന. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സഹോദരന് താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവര്‍ത്തകരായ ഷാഫി കല്ലറ, നാസര്‍ കല്ലറ എന്നിവരും രംഗത്തുണ്ട്.