മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ കോണിപ്പടിയില്‍നിന്ന് വഴുതി വീണതായി റിപ്പോര്‍ട്ട്.മോസ്‌കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം. കോണിപ്പടിയില്‍നിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
“പ്രസിഡണ്ടിന്റെ അംഗരക്ഷകര്‍ക്ക് മുന്നിലാണ് സംഭവം നടന്നത്, അവര്‍ പെട്ടെന്ന് എത്തി പുടിനെ സഹായിക്കുകയും ചെയ്തു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയെ അടുത്തുള്ള സോഫയില്‍ എത്തിക്കാന്‍ സഹായിക്കുകയും വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ വിളിക്കുകയും ചെയ്തു,” റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിന് അര്‍ബുദവും പാര്‍ക്കിന്‍സണ്‍ രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കോണിപ്പടിയില്‍നിന്ന് വഴുതി വീണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.