റുഖിയ ടീച്ചറും കലോത്സവ വേദിയിൽ

കഴിഞ്ഞ വർഷത്തെ ഫോക് ലോർ സംസ്ഥാന അവാർഡ് ജേതാവ് റുഖിയ ടീച്ചറും കേരള സ്കൂൾ കലോത്സവ വേദിയിൽ .ഇത് ആറാം തവണയാണ് കലോത്സവ നഗരിയിലേക്ക് റുഖിയ ടീച്ചറെത്തുന്നത്. ഒപ്പന നടക്കുന്ന അതിരാണിപ്പാടം വേദിയിലെ സദസ്സിലൊരാളായി ടീച്ചറുമുണ്ട്.
ചേവായൂർ യു.പി സ്കൂൾ ഉർദു അധ്യാപികയായിരുന്ന ടീച്ചർ 35 വർഷത്തിനിടെ നൂറുകണക്കിന് കുട്ടികളെ നാടോടി സംഗീതത്തിൽ പ്രാവീണ്യരാക്കി.
6 വർഷം മുമ്പാണ് വിരമിച്ചത്.

പിതാവ് മുഹമ്മദ് കോയയിൽ നിന്നാണ് മാപ്പിളപ്പാട്ടുകൾ കേട്ടു പഠിച്ചതെന്ന് ടീച്ചർ ചന്ദ്രിക ഓൺലൈനിനോട് പറഞ്ഞു.
ഇത്തവണ കലോത്സവ സംഘാടക സമിതിയിൽ വെൽഫെയർ കമ്മിറ്റി അംഗമാണ് റുഖിയ ടീച്ചർ.

webdesk12:
whatsapp
line