X
    Categories: CultureMoreNewsViews

മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതം തേടി രാഹുല്‍; അഭിപ്രായം തേടി വിളിയെത്തിയത് 7.3 ലക്ഷം പ്രവര്‍ത്തകര്‍ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തില്‍ ജനഹിതം തേടി രാഹുല്‍ ഗാന്ധി. കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ 7.3 ലക്ഷം പ്രവര്‍ത്തകരില്‍ നിന്നാണ് രാഹുല്‍ അഭിപ്രായം തേടിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ തേടിയാണ് പാര്‍ട്ടി അധ്യക്ഷന്റെ വിളിയെത്തിയത്. പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവും അനുമോദനവും അര്‍പ്പിക്കുന്ന സന്ദേശത്തില്‍ ഒരു പ്രധാന ചോദ്യമാണ് രാഹുല്‍ ചോദിക്കുന്നത്. ആരായിരിക്കണം മുഖ്യമന്ത്രി? ഒരു പേര് മാത്രം നിര്‍ദേശിക്കുക എന്നും സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അറിയുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കുമെന്നും പാര്‍ട്ടിയിലെ മറ്റാരും ഇതറിയില്ലെന്നും ബീപ് ശബ്ദത്തിന് ശേഷം സംസാരിക്കൂ എന്നും സന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സാധാരണ പ്രവര്‍ത്തകരുടെ വികാരമറിഞ്ഞ് തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: