മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലായിരുന്നു ഫിറോസ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റ് പ്രവര്‍ത്തകര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.