ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

പാലക്കാട്: നാടുവിറപ്പിച്ച പി.ടി സെവന്‍ എന്ന ധോണിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കിയെന്ന ആശ്വാസത്തിനിടെ ധോണി ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിമണി എസ്‌റ്റേറ്റിന് സമീപം ചോലോട് ജനവാസമേഖലയിലാണ് ആനയിറങ്ങിയത്. നെല്‍പ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം ആര്‍.ആര്‍.ടി ശ്രമം തുടങ്ങി.

പ്രദേശത്തെ നെല്‍കൃഷിയും തെങ്ങും മറ്റും നശിപ്പിച്ചിട്ടുണ്ട്. പി.ടിയെ പിടികൂടിയെങ്കിലും ആനശല്യത്തിന് അറുതിയാവില്ലെന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇനി അടുത്തെങ്ങും ആനയിറങ്ങാന്‍ സാധ്യതയില്ലെന്നാണ് ദൗത്യസംഘം വ്യക്തമാക്കിയിരുന്നത്.

webdesk12:
whatsapp
line