തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.ന്യുമോണിയ ബാധ പൂര്‍ണമായി ഭേദമായിട്ടുണ്ട്. കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും ഏറെ നേരം സംസാരിച്ച അദ്ദേഹം പത്രം വായിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ ചികിത്സക്ക് കൊണ്ടു പോകുന്ന തരത്തില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ സംഘം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘം കാര്യങ്ങള്‍ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയെ ഇന്നോ നാളെയോ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.