കോഴിക്കോട്: നിപ്പ വൈറസ് ഭീതി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നല്ല വാര്‍ത്ത. നിപ്പ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി പൂര്‍ണമായും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ മെഡിക്കല്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ ടീം അംഗങ്ങള്‍ പറഞ്ഞു.
പഠനത്തിനായി മെഡിക്കല്‍ കോളേജിലെത്തിയ വിദ്യാര്‍ഥിനിക്കാണ് നിപ്പ വൈറസ് ബാധയുണ്ടായത്. രണ്ടാഴ്ചയായി ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് നിപ്പ ബാധയുണ്ടായ ശേഷം ആദ്യമായാണ് ഒരാള്‍ പൂര്‍ണമായും രോഗവിമുക്തയാകുന്നത്. നിപ്പയെ കുറിച്ച് ഭീതി പടരുന്നതിനിടെ ചികിത്സ ഫലിച്ച് ഒരാള്‍ക്ക് രോഗം മാറിയെന്ന വാര്‍ത്ത പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ഭയം അകറ്റാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍.