ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേഴ്‌സ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം സ്വദേശിനി രഞ്ജുവാണ്് മരിച്ചത്. ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ മാസമാണ് രഞ്ജു നേഴ്‌സ് ആയി ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ് ബാധ്യതയെ തുടര്‍ന്ന് ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലില്‍ ചികിത്സതേടി കോവിഡ് ബാധയ്ക്കു പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ച രഞ്ജുവിന്റെ നില ഗുരുതരമായി. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചതിനു ശേഷം കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യസ്ഥിതി മോശമായ ശേഷം മാത്രമാണ് ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കാന്‍ ശ്രമിച്ചത് ഇത് മരണത്തിന് കാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.