ന്യൂ ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ‘ഹിന്‍ഡന്‍ബര്‍ഗ്’ അന്വേഷണ റിപ്പോര്‍ട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.അഡ്വ. വിശാല്‍ തിവാരിയാണ് ഹരജിക്കാരന്‍. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതേ വിഷയത്തിലെ മറ്റൊരു ഹരജി വെള്ളിയാഴ്ച പരിഗണിക്കുന്ന കാര്യവും അദ്ദേഹം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ തന്റെ ഹരജിയും കേള്‍ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസ് അനുവദിച്ചു. ‘ഹിന്‍ഡന്‍ബര്‍ഗ്’ റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുകയും വന്‍ നഷ്ടത്തിന് കാരണമാവുകയും ചെയ്തെന്ന് തിവാരി പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്ക് 500 കോടിയില്‍ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും തിവാരിയുടെ പൊതുതാല്‍പര്യ ഹരജിയിലുണ്ട്.