ചെന്നൈ : ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ സ്‌കൂളുകളും കോളേജുകളും ഒപ്പം തുറക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം സെപ്റ്റംബര്‍ 15ന് ശേഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്
എന്നാല്‍ 50% കാണികളെ നിശ്ചയിച്ചുകൊണ്ട് തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി.