X

മോദിയുടെ പ്രസംഗം മുങ്ങി; ബി.ജെ.പി ബജറ്റ് ചര്‍ച്ച മുടക്കി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തുടക്കം മുതല്‍ ഒടുക്കം വരെ അദാനിക്കെതിരായുള്ള പ്രതിഷേധത്തില്‍ മുങ്ങിയതിന്റെ രോഷം ബി.ജെ.പിയും രാജ്യസഭ ചെയര്‍മാനും തീര്‍ത്തത് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട്.

ചട്ടപ്രകാരം ക്രമപ്രശ്നം ഉന്നയിക്കാനോ സംസാരിക്കാനോ പ്രതിപക്ഷ നേതാവിനെ രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുവദിക്കാതിരുന്നപ്പോള്‍ മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ബജറ്റിന്മേലുള്ള ചര്‍ച്ച കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി അംഗങ്ങളും ബഹളം വെച്ച്‌ തടഞ്ഞു. ഒടുവില്‍ ബജറ്റ് ചര്‍ച്ച തുടങ്ങാനാകാതെ സഭ പിരിയുകയാണെന്ന് ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങളെ പ്രേരിപ്പിക്കാതെ മോദിക്കെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വഴിയൊരുക്കിയതാണ് രാജ്യസഭ ചെയര്‍മാനെയും ബി.ജെ.പിയെയും രോഷത്തിലാക്കിയത്.

webdesk12: