ഹർത്താൽ അക്രമത്തിൻ്റെ പേരിൽ മുസ് ലിം ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ് ലിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. നാളെ നിയമസഭയിൽ വിഷയം ഉന്നയിക്കും. നിയമനടപടിയും സ്വീകരിക്കും.അപരാധികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. അത് പക്ഷേ നിരപരാധികളുടെ നേർക്കാകരുതെന്ന് അദ്ദേഹം പറഞ്ഞു