ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ നാല് വര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 4343.26 കോടി രൂപ. വിവരാവകാശ രേഖയനുസരിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലിയുടെ അപേക്ഷക്ക് മറുപടിയായി ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ആണ് വിവരങ്ങള്‍ നല്‍കിയത്.
2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 424.85 കോടി രൂപയാണ് അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കാനായി ചിലവഴിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാന്‍ 448.97 കോടി രൂപയും ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി 79.72 കോടി രൂപയും ചിലവഴിച്ചു. ഇക്കാലയളവില്‍ മൊത്തം 953.54 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലഴിച്ചത്.
2015-2016 കാലയളവില്‍ പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അച്ചടി മാധ്യമങ്ങളില്‍ 510.69 കോടി രൂപക്കും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 541.99 കോടി രൂപക്കും പരസ്യം നല്‍കിയപ്പോള്‍ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി 118.43 കോടി രൂപയാണ് ചിലവഴിച്ചത്. മൊത്തം 1171.11 കോടി രൂപയാണ് ഇക്കാലയളവില്‍ പരസ്യങ്ങള്‍ക്കായി മൊത്തം ചിലവഴിച്ചത്.
2016-2017 കാലയളവില്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിന്റെ ചിലവ് 463.38 കോടിയായി കുറഞ്ഞു. എന്നാല്‍ ഇലക്ട്രോണിക് മീഡിയയിലെ പരസ്യത്തിന്റെ ചിലവ് 613.78 കോടിയായി വര്‍ധിപ്പിച്ചു. ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി 185.99 കോടി രൂപയും ചിലവഴിച്ചു. മൊത്തം 1263.15 കോടി രൂപയാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത്.