വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താന്‍ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താന്‍ പറഞ്ഞത്. ആരുടേയും സിര്‍ട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കേസ്.
വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ പറയുന്നു.സമര സമിതിയെ മന്ത്രി അബ്ദുറഹ്മാന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വിവാദ പരമാര്‍ശം നടത്തിയത്.മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം.