മെക്‌സിക്കോയില്‍ ട്രെയിനിടിച്ച്‌ ഒരു മരണം ; 52 പേര്‍ക്ക് പരിക്ക്

മെക്‌സിക്കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു മരണം, 52 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ മെക്സിക്കോ സിറ്റിയിലെ മെട്രോയിലാണ് സംഭവം.ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്ററില്‍ പറഞ്ഞു. യുവതിയാണ് മരണപ്പെട്ടത്, പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് നഗര സുരക്ഷാ മേധാവി ഒമര്‍ ഗാര്‍സിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

 

webdesk12:
whatsapp
line