X
    Categories: indiaNews

എയര്‍ഇന്ത്യ: യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ അറിയിച്ചു.26 ഓഗസ്റ്റ് 2011 മുതല്‍ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സര്‍വര്‍ ഹാക്ക് ചെയ്തതിലൂടെ ചോര്‍ന്നത്.

ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട്, ഫോണ്‍നമ്പര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായി എയര്‍ഇന്ത്യ അധിക്യതര്‍ വ്യക്തമാക്കി.

 

Test User: