X

ബ്യൂട്ടി സലൂണുകളില്‍ പരിശോധന തുടരുന്നു

മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്.

കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് നഗരസഭാധികൃതര്‍ ആവശ്യപ്പെട്ടു.

webdesk12: