ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി ഭരണകൂടം.
ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന യു.പി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ (യു.പി.ബി.എം.ഇ) യോഗത്തില്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമെയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ ഇഫ്തിഖര്‍ അഹമ്മദ്
ജാവേദാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുക്കും. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമേയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.