X

പാര്‍ട്ടി ചെയര്‍മാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഋഷി സുനക്

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ചെയര്‍മാന്‍ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി.നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്ബോള്‍ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.

അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തില്‍ ചട്ടലംഘനം വ്യക്തമായെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭയില്‍നിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

webdesk12: