ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി അടുത്ത വര്‍ഷം ജനുവരി ഒന്നിന് പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ക്ഷേത്രനിര്‍മ്മാണം പാതി വഴി പിന്നിട്ടു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുന്‍കൈയെടുത്ത് ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നുവെന്നും അമിത് ഷാ ത്രിപുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.