സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി ഉള്ളപ്പോള്‍ മുഖ്യമന്ത്രി ദുബായില്‍ തങ്ങുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി ദുബായിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി ഉടന്‍ മടങ്ങിയെത്തണം. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കുന്നു. ഇത് കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. കോവിഡ് പ്രതിസന്ധി വാനോളം ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി നില്ക്കുന്നു അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കിറ്റുമില്ല മറ്റ് സഹായങ്ങളുമില്ല. സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാണ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണ്.സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി നിലനില്ക്കുമ്പോള് ദുബായില്‍ തങ്ങുന്നത് എന്തിനെന്നു മനസിലാകുന്നില്ല അദ്ദേഹം പറഞ്ഞു.