സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്ന് കാട്ടി സിജിഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്കി. ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ അന്നേദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും സിബിഐ പറഞ്ഞു.
ഇതിന്റെ പേരില്‍ ഇടതു മുന്നണി വലിയ പ്രക്ഷോഭവും അക്രമങ്ങളും സംസ്ഥാനത്ത് നടത്തിയിരുന്നു. നേരത്തെ കേസില്‍ ഉള്‍പ്പെട്ട കെസി വേണുഗോപാലിനും, എപി അനില്‍കുമാറിനും, ഹൈബി ഈഡനും, അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.