X

42.72 ലക്ഷത്തിന്റെ തട്ടിപ്പ്: ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 2 ജീവനക്കാരികള്‍ക്കെതിരെ കേസ്

തലയോലപ്പറമ്പ്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികള്‍ 42.72 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി പരാതി. ഉടമയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ മേഖല ജോയിന്‍ സെക്രട്ടറി പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു,വൈക്കപ്രയാര്‍ സ്വദേശിനി ദേവി പ്രജിത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൃഷ്‌ണേന്ദുവിന്റെ ഭര്‍ത്താവ് അനന്തു സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ്.

സ്ഥാപനത്തിലെ ജീവനക്കാരായ ഇവര്‍ തമ്മില്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലുള്ളത്. ഉദയംപേരൂര്‍ തെക്കേ പുളിപറമ്പില്‍ പി എം രാകേഷിന്റെ ഉടമസ്ഥയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്.

ഉപഭോക്താക്കള്‍ പണയ ഉരുപ്പിടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല. 19 ഉപഭോക്താക്കളില്‍ നിന്നായി 42.72 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കാണുന്നത്. ഈ പണം സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അനന്തു ഉണ്ണിയെ ആറുമാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തതായി ഏരിയ കമ്മിറ്റി അറിയിക്കുന്നുണ്ട്.

webdesk11: