കൊച്ചി : കൊച്ചുവേളി യാർഡിലെ നിർമ്മാണ ജോലികൾ നാളത്തെ ട്രെയിൻ ഗതാഗത്തെ ബാധിക്കും. ഞായറാഴ്ച പല ട്രെയിനുകളും പൂർണമായ ഭാഗികമായ റദ്ദാക്കും. മംഗളൂരു -കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് തിരുവനന്തപുരം- ഗുരുവായൂർ ഇന്റർ സിറ്റി ഉൾപ്പെടെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ്, ലോകമാന്യത തിലക്- കൊച്ചുവേളി എക്സ്പ്രസ്, തുടങ്ങിയവ ഭാഗികമായും റദ്ദാക്കി. കൂടാതെ നിലമ്പൂർ റോഡ് കോട്ടയം ഇന്റർ സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി ഓടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.