X

ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച് നടപടി കേരള ഹൈക്കോടതി തടഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരാണ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവെന്ന് കോടതി നിരീക്ഷിച്ചു.

രണ്ട് നിരക്കില്‍ സ്റ്റാമ്പ് നല്‍കുന്നത് ഭരണഘടന വിദ്ധവും വിവേചനമാണെന്ന് കോടതി പറഞ്ഞു.
ലക്ഷദ്വീപ് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

സ്ത്രീകളുടെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിക്ക് 7 ശതമാനവും പുരുഷന്‍മാരുടെ പേരിലുള്ള ഭൂമിക്ക് 6 ശതമാനവും സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയാണ് ദ്വീപ് ഭരണകൂടം ഉത്തരവിറക്കിയത്.

 

 

 

 

Test User: