മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും, അബദ്ധജടിലമായ വ്യാജ പ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഡിസിസിയില്‍ എത്തിയപ്പോള്‍ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാല്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉള്‍ക്കൊള്ളാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ് ? അദ്ദേഹം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജന്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുമ്പോള്‍ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയില്‍ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കും. പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകളാക്കി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങള്‍ സ്ഥാപിത താല്പര്യക്കാര്‍ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് . അത്തരം വ്യാജ പ്രചാരണങ്ങളില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു എന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.