കെ .ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി. സമരം ഒത്തുതീര്‍ന്നതിന് പിന്നാലെയാണ് ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്.അധ്യാപകര്‍ക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് രാജി. ജാതി വിവേചനം കാണിക്കുന്നതായി ആരോപണമുയര്‍ന്ന കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ശങ്കര്‍ മോഹനനുമായി അടുപ്പമുള്ളവരാണിന്ന് രാജിവെച്ചതെന്ന് പറയുന്നു. രാജി പതിനെട്ടാം തീയതി തന്നെ ശങ്കര്‍ മോഹന് നല്‍കിയിരുന്നു. ഡീന്‍ ചന്ദ്രമോഹന്‍, ഫൗസിയ ,വിനോദ് ,നന്ദകുമാര്‍ ,ബാബാനി പ്രമോദി ,സന്തോഷ് , അനില്‍ കുമാര്‍ എന്നിവരാണ് രാജിവച്ചത്.
ജാതി വിവേചനം കാണിക്കുന്നതായി ആരോപണമുയര്‍ന്ന കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ 50 ദിവസമായി സമരം നടത്തിവരികയായിരുന്നു.കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം വിദ്യാര്‍ഥികളുമായി ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ ചര്‍ച്ചയെ സമരം ഒത്തുതീര്‍പ്പായതായിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂവം തീരുമാനമുണ്ടാകുമെന്നും പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.