കോതമംഗലത്ത് ഉടുമ്ബിനെ കറിവച്ച് കഴിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. അഞ്ചാംമൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍, പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.