X
    Categories: CultureMoreViews

യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

ബേണ്‍: യു.എന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യു.എന്നിന്റെ ഏഴാമത്തെ സെക്രട്ടറി ജനറലായിരുന്നു. 1997 മുതല്‍ 2006 വരെയുള്ള കാലയളവിലാണ് അന്നാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലിരുന്നത്.

1938 ഏപ്രില്‍ എട്ടിന് ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന്‍ 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫീസില്‍ പ്രവര്‍ത്തിച്ചാണ് യു.എന്നിന്റെ ഭാഗമായത്. ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് കോഫി അന്നാന്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: