X

ആദിവാസി-ദലിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നടത്തി

വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി ആദിവാസി-ദലിത് വിദ്യാര്‍ഥികള്‍ വദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നടത്തി. ആദിവാസി വിദ്യാര്‍ഥികളോടും സഹപ്രവര്‍ത്തകരോടും സാമൂഹിക പ്രവര്‍ത്തകരോടും ജാതീയവും വംശീയവുമായ വിവേചനം പുലര്‍ത്തുന്ന ആലുവ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ടി.ഇ.ഒ) ആര്‍.അനൂപിനെ സ്ഥലം മാറ്റണമെന്ന് വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിലെ പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ -ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനും, ആവശ്യമായ മെന്‍ററിംഗ് – ഗൈഡന്‍സ് നിര്‍ദേശിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള സോഷ്യല്‍വര്‍ക്കറെ നിയോഗിക്കുകയും ജില്ലാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിഹാരപദ്ധതികള്‍ നടപ്പാക്കുകയും ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ആദിവാസി പ്രമോട്ടര്‍ ആത്മഹത്യ ചെയ്തതില്‍ സംവത്തില്‍ ടി.ഇ.ഒക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് എടുത്ത് അന്വേഷണം നടത്തണം. എസ്.ടി. വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ്, യൂനിഫോം അലവന്‍സ്, യാത്രാചെലവ്, ഡാറ്റാ ചാര്‍ജ് തുടങ്ങിയ ആവശ്യങ്ങളോട് നിഷേധാത്മകസമീപനാണ് ടി.ഇ.ഒ. തുടരുന്നത്. സ്വകാര്യവ്യക്തികള്‍ ലാഭതാല്പര്യത്തിനുവേണ്ടി ഹോസ്റ്റല്‍ നടത്താനുള്ള ടി.ഇ.ഒയുടെ നിര്‍ദേശം അംഗീകരിക്കാനാവില്ല. അതിനാല്‍ ഹോസ്റ്റല്‍ നടത്തിപ്പ് പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം.കുട്ടികള്‍ക്ക് ആവശ്യമായ മെന്‍ററിംഗോ, ഗൈഡന്‍സോ, ട്യൂഷനോ നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാര്‍ഥിനി ക്ലാസ് റൂമിലെ വെര്‍ബല്‍ അതിക്രമം വഴി പഠനം ഉപേക്ഷിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കണെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Test User: