X

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മൂന്ന്് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ ഇന്നലെ മലപ്പുറത്തും ഇടുക്കിയിലും പാലക്കാടും വെള്ളക്കെട്ടും മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായി. ചാലിയാറും ഇരുവഴഞ്ഞിപ്പുഴയും ഉള്‍പ്പെടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്കപുഴകളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മലപ്പുറത്ത് 15 കുടുംബങ്ങളേയും 8 ഇതര സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ രണ്ടുദിവസം രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി.

നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അഞ്ച് സംഭരണികളില്‍ റെഡ് അലര്‍ട്ടും ജലസേചന വകുപ്പിന് കീഴിലുള്ള രണ്ട് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഇരട്ടയാര്‍, തൃശൂരിലെ പൊരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ മൂഴിയാര്‍ ജലസംഭരണികളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ നെയ്യാര്‍, പാലക്കാട് മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

Test User: