കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നു. സ്വകാര്യവല്‍ക്കരിക്കുക വഴി ജോലി നഷ്ടപ്പെടുമോ എന്ന ആശയിലാണ് വിമാനത്താവള ജീവനക്കാര്‍.കരിപ്പൂരിലെ ജീവനക്കാരുടെ സംഘടനകള്‍ ഇതിനകം പ്രതിഷേധമുയര്‍ത്തി കഴിഞ്ഞു. രാജ്യത്ത് മികച്ച വരുമാനം നല്‍കുന്ന കരിപ്പൂര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലുള്ള യുക്തി മനസിലാവുന്നി ല്ലന്നാണ് ജീവിക്കാര്‍ പറയുന്നത്.
240 ജീവനക്കാര്‍ നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ലാഭത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ആറാം സ്ഥാനമുണ്ട് കരിപ്പൂരിന്.സ്വകാര്യവല്‍ക്കരിക്കുക വഴി ടിക്കറ്റ് നിരക്കും, പാര്‍ക്കിംഗ് ഫീസും വര്‍ദ്ദിക്കുമെന്നും, കരിപ്പൂരിന്റെ വളര്‍ച്ചക്ക് പ്രതികൂലമായി ബാധിക്കു മെന്നാണ് പ്രവാസികളുള്‍പ്പടെയുള്ളവരുടെ ആശങ്ക.
ഒരു പ്രദേശം മുഴുവന്‍ നല്‍കി ഉയര്‍ത്തിയ കരിപ്പൂരിനെ അവഗണിക്കുന്ന കേന്ദ്രം തന്നെ ഈ പൊതുമേഖല സ്ഥാപനത്തെ വില്‍പ്പന
നടത്തുന്നത് ജനാധിപത്യ വെല്ലുവിളിയാണന്ന അഭിപ്രായമുയര്‍ന്നു. രാജ്യ ത്തിലെ 25 വിമാനത്താവള ങ്ങള്‍ അടക്കം എല്ലാം സ്വകാര്യ
കുത്തകകള്‍ക്ക് വില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ തലതിരിഞ നയങ്ങളുടെ ഭാഗമായാണ് ഈ കച്ചവടം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് സംസ്ഥാനത്തെ നിലവില ഏക പൊതു മേഖലാ വിമാനതാവളമായ കരിപ്പൂരും ഉള്‍പ്പെടുത്തിയത്.