ചേര്‍ത്തല അരൂര്‍ ദേശീയപാതാ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ജി സുധാകരന്‍നെതിരെ എ.എം ആരിഫ് എം.പി നടത്തിയ
ആരോപണം കഴമ്പുള്ളതാന്നെ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്.പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും കേസില്‍ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ പ്രതിപക്ഷ നേതാവ് പ്രതികരണം നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണ രൂപം
ചേര്‍ത്തല അരൂര്‍ ദേശീയ പാത റീച്ചിന്റെ പുനര്‍ നിര്‍മാണത്തില്‍ അപാകത ഉണ്ടെന്ന ആലപ്പുഴ എംപി ശ്രീ ആരിഫ് ന്റെ ആരോപണം കഴമ്പുള്ളതാണ്.ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
കേസില്‍ ആവശ്യ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുക ആയിരിക്കും അടുത്ത മാര്‍ഗം.
ദേശീയ പാതയുടെ പുനര്‍നിര്‍മാണം മുഖേനെ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ശ്രീ ആരിഫ്‌ന്റെ ആരോപണം പാര്‍ട്ടിക്കുള്ളിലെ അഭ്യന്തര വിഷയമായി കാണുന്നില്ല. ഇത് ജനങ്ങളുടെ പ്രശ്‌നമാണ്. ആരോപണത്തില്‍ ശ്രീ ആരിഫ് ഉറച്ചു നില്‍ക്കും എന്ന് വിശ്വസിക്കുന്നു.