X

വനിതാ കമ്മീഷന്‍ അധ്യക്ഷ: പി.കെ ശ്രീമതിക്ക് സാധ്യത; മെഴ്‌സിക്കുട്ടിയമ്മയെയും പരിഗണിക്കുന്നു

എം.സി ജോസഫൈന്റെ രാജിക്ക് പിന്നാലെ പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം. രാഷ്ട്രീയ നിയമനങ്ങളില്‍ നിന്ന് വനിതാ കമ്മീഷനെ മോചിപ്പിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സി.പി.എം പരിഗണിക്കുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ അംഗങ്ങളെ തന്നെയാണ്. മുന്‍ മന്ത്രിയും കേന്ദ്രക്കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതിയുടെ പേരിനാണ് മുന്‍തൂക്കം. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗവും തോല്‍വിയേറ്റുവാങ്ങിയ ഏക മന്ത്രിയുമായ ജെ. മെഴ്‌സിക്കുട്ടിയമ്മയും പരിഗണനയിലുണ്ട്. ഇവര്‍ക്ക് പുറമെ ടി.എന്‍ സീമ, സി.എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്.

എന്നാല്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് ശ്രീമതി ടീച്ചര്‍ക്കു തന്നെയാണ്. മെഴ്‌സിക്കുട്ടിയമ്മയോട് പാര്‍ട്ടിക്ക് താല്‍പര്യമുണ്ടെങ്കിലും ഏറെക്കുറേ ജോസഫൈന്റേതിന് സമാനമായ ശരീര‘ഭാഷയും പ്രതികരണ രീതിയുമാണ് അവര്‍ക്ക് തിരിച്ചടിയാകുന്നു.
മുഖ്യധാരാ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി ഇടത് അനുഭാവമുള്ളവരെ പണിഗണിക്കണമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അങ്ങനെയെങ്കില്‍ മുന്‍പ് ജസ്റ്റിസ് ഡി.ശ്രീദേവിയെ നിയോഗിച്ചതുപോലെ നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ളവരെ കണ്ടെത്താനും ശ്രമമുണ്ട്. വനിതാ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ കവയത്രി സുഗതകുമാരിയായിരുന്നു ആദ്യ അധ്യക്ഷ. ജസ്റ്റിസ് ഡി.ശ്രീദേവി രണ്ടുവട്ടം കമ്മീഷന്റെ അധ്യക്ഷയായി. കോണ്‍ഗ്രസ് നേതാക്കളായ എം.കമലവും കെ.സി.റോസക്കുട്ടിയും ഇതേചുമതല വഹിച്ചിട്ടുണ്ട്. ശ്രീമതി ടീച്ചര്‍ കണ്ണൂരുകാരിയാണ്. കണ്ണൂര്‍ ലോബി ഇവര്‍ക്കായി രംഗത്തുണ്ട്.

 

 

Test User: