കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുമളി സ്വദേശി ഓമനക്കുട്ടന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ ടി നിയമം കൊണ്ടു വരുന്ന സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. വാട്‌സ്ആപ്പില്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായി സംവിധാനങ്ങളില്ലെന്ന് ഹര്‍ജിക്കാന്‍ വാദിച്ചു.
സമൂഹ്യ മാധ്യമങ്ങളെ പൂര്‍ണമായി നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.