X

വയനാട് ചുരം കയറാന്‍ രണ്ട് മണിക്കൂര്‍ മതിയാവില്ല :അടിവാരം മുതല്‍ വൈത്തിരി വരെ നീണ്ട നിര

ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷത്തിന് കുടുതല്‍ സഞ്ചാരികള്‍ വയനാട്ടിലേക്ക് എത്തിയതോടെ ചുരത്തില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. റോഡ് പണിക്കൊപ്പം ദിവസം രണ്ട് മൂന്ന് അപകടങ്ങള്‍ കൂടി ആയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമാണ്. അടിവാരം മുതല്‍ വൈത്തിരി വരെയെത്താന്‍ രണ്ട് മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ട നിരയിലൂടെ ആംബുലന്‍സുകള്‍ ചുരം കടക്കാന്‍ പെടാപ്പാട് പെടുകയാണ്. പോലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ടങ്കിലും വരി തെറ്റിച്ച് കടന്നു വരുന്ന വാഹനങ്ങള്‍ ഗതാഗത തടസ്സം സങ്കീര്‍ണ്ണമാക്കുകയാണ്. പുതുവത്സരാലോഷം കഴിയുന്നത് വരെ ചുരത്തിലെ കുരുക്കഴിയാന്‍ സാധ്യതയില്ല. ബദല്‍ പാതയുടെ യാതൊരു അനക്കവുമില്ലാത്തതിനാല്‍ കാലങ്ങള്‍ നീളുന്ന ഗതാഗത പ്രശ്‌നമായിരിക്കും ചുരത്തില്‍ തുടരുക.

 

webdesk12: