X

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

കല്‍പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ കൂട്ടിലാക്കി. ആറു തവണ മയക്കുവെടിവച്ചു. ആറ് തവണ വെടിവച്ചതായി ഡി.എഫ്.ഒ പറഞ്ഞു. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. എന്നാല്‍, മാനന്തവാടി പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത് എന്നതില്‍ സ്ഥിരീകരണമില്ല. മയക്കുവെടി കൊണ്ട കടുവ പൂര്‍ണമായി മയങ്ങിതുടങ്ങിയശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. കടുവയെ ബത്തേരി കുപ്പാടി വന്യജീവി സങ്കേതത്തിലെത്തിക്കും.

കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിന്ന് കടുവയെ കണ്ടത്. അതിനാല്‍, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകര്‍. പുതുശ്ശേരിയില്‍ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തില്‍ കടുവക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടുവ ഉള്‍കാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു.

webdesk12: